കെജ്രിവാൾ മുതൽ അതിഥി റാവു വരെ; സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി നേതാക്കളും സിനിമാതാരങ്ങളും

ദില്ലി ജന്തർ മന്ദിറിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ഉയരുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ജന്തർ മന്ദിറിൽ എത്തിച്ചേരുന്നത്.

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ്, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് എന്നിവർ നേരിട്ട് ജന്തർ മന്ദിറിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. വിവിധ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹ, അതിഥി റാവു ഹൈദരി എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ സോനം വാങ്‌ചുക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമരത്തിന് വ്യാപകമായ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്.

ഇതിനിടെ, സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ദില്ലി ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സമരക്കാരന്റെ ആരോഗ്യസ്ഥിതി ദിവസേന നിരീക്ഷിക്കണമെന്നും, ആവശ്യമായാൽ അടിയന്തര വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി ദില്ലി സർക്കാരിന് നിർദേശം നൽകി.

മറുപടി രേഖപ്പെടുത്തുക