ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നൂറ് വീടുകൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമ്മാണമാണ് ആരംഭിക്കുന്നത്.
മേപ്പാടി കുന്നംപറ്റയിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ് 142 ദിവസങ്ങൾക്ക് ശേഷമാണ് പ്രവൃത്തി തുടങ്ങുന്നത്. ഫെബ്രുവരി 26ന് നടന്ന തറക്കല്ലിടൽ ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു.
അതേസമയം, ആദ്യഘട്ടത്തിൽ വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ ആരൊക്കെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദുരന്തബാധിതർക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമാണം വേഗത്തിലാക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് അറിയിച്ചു.
