പൗരന്മാരുടെ ക്ഷേമമാണ് എല്ലാ പരിഷ്കാരങ്ങളുടെയും കാതലാകേണ്ടത്: പ്രധാനമന്ത്രി

പൗരന്മാരുടെ ക്ഷേമമാണ് എല്ലാ പരിഷ്കാരങ്ങളുടെയും കാതലാകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വിക്ഷിത് ഭാരത് ലക്ഷ്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഷ്കാരങ്ങൾ മാത്രമേ അർഥവത്തായ മാറ്റം സൃഷ്ടിക്കൂവെന്ന് മോദി പറഞ്ഞു. യുവജനങ്ങൾ വിക്ഷിത് ഭാരത് ദൗത്യത്തിന്റെ പ്രധാന ശക്തിയാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം, കായിക വികസനം, നൈപുണ്യ വികസനം, കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ എന്നിവയ്ക്കും യോഗത്തിൽ പ്രത്യേക പ്രാധാന്യം നൽകി. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി വികസന പദ്ധതികൾ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക