തമിഴ് നടൻ വിശാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന നൽകി. സിനിമയിലൂടെ ലഭിച്ച ജനപ്രീതിയും വിശ്വാസവും പൊതുജന സേവനത്തിനായി ഉപയോഗിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ജനങ്ങളെ നേരിട്ട് സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനുമാണ് തന്റെ ലക്ഷ്യമെന്ന് വിശാൽ വ്യക്തമാക്കി. രാഷ്ട്രീയക്കാർ ശരിയായി പ്രവർത്തിക്കാത്തതിനാൽ പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും വിശാൽ പറഞ്ഞു. ഇതോടെ അദ്ദേഹം ഉടൻ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന ചർച്ചകൾ തമിഴ്‌നാട്ടിൽ ശക്തമായിരിക്കുകയാണ്.
