മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയം; മാധ്യമങ്ങളുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു: എം.വി. ഗോവിന്ദൻ

സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. എത്ര പേർ മരിച്ചുവെന്നും എവിടെയാണ് ജനങ്ങൾ ദുരിതമനുഭവിക്കുന്നതെന്നും വ്യക്തമാക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിലും വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, മാധ്യമങ്ങളുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്നും, എന്നാൽ നിലവിലെ യുഡിഎഫ് സർക്കാരിന് ദുരന്തങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതസമയത്ത് രാഷ്ട്രീയ വിമർശനത്തിനല്ല, ജനങ്ങൾക്കൊപ്പമാണ് എൽഡിഎഫ് നിൽക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക