11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. പരാതിയെ തുടർന്ന് കുട്ടിയെ മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാൽ പീഡനാരോപണം വ്യാജമാണെന്നാണ് നിഷ റാഫേലുമായി ബന്ധപ്പെട്ടവരുടെ വാദം. പരാതി നൽകിയ വ്യക്തിയും നിഷയും തമ്മിൽ ഫ്ലാറ്റുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ മുൻവൈരാഗ്യത്തിലാണ് പരാതി നൽകിയതെന്നുമാണ് ഇവർ പറയുന്നത്.
അതേസമയം, മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
