പോലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കുന്നതിനെതിരെ പിണറായി വിജയൻ

പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി സിറ്റിസൺ ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സംവിധാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ജനസൗഹൃദ പൊലീസിങ്ങിന് തടസ്സമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

പരാതികളുമായി സ്റ്റേഷനിലെത്തുന്നവരുടെ പ്രശ്നങ്ങൾ മാനുഷിക പരിഗണനയോടെ കേൾക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ വേണമെന്നും ഹെൽപ്പ് ഡെസ്ക് മെക്കാനിക്കൽ കൗണ്ടറായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബർ പരാതികൾ, വിവരാവകാശ അപേക്ഷകൾ, എഫ്.ഐ.ആർ പകർപ്പുകൾ തുടങ്ങി പന്ത്രണ്ടോളം സേവനങ്ങൾ ഒരിടത്തേക്ക് മാറ്റുന്നത് സാധാരണക്കാരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക