എക്സൈസ് ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാർ; കമ്മിഷണറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് എം.വി. ഗോവിന്ദൻ

എക്സൈസ് വകുപ്പിലെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാരാണെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുമായി ബന്ധമുള്ള ബാറിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്ഇബിയുമായി ബന്ധപ്പെട്ട വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണെന്നും അതിന് കൂട്ടുനിൽക്കാത്തതിനാലാണ് രാജമാണിക്യത്തെ മാറ്റിയതെന്നും ഗോവിന്ദൻ ആരോപിച്ചു. കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം ന്യായമാണെന്നും അധികൃതരുടേത് കടന്നാക്രമണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത ശിക്ഷാരീതിയാണ് സർവകലാശാല സ്വീകരിക്കുന്നതെന്നും ബിജെപിയുടെ ഭരണം കോൺഗ്രസിലൂടെ നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക