തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കു പിന്നാലെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ 35 ശതമാനം കുറഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈം റെക്കോർഡ്സ് കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം. തൂഫാൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചാണ് ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘ഓപ്പറേഷൻ കെയർ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി ഈ മാസം 16ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
