ഇംഗ്ലണ്ട് എ ടീമിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ മലയാളി താരം മിന്നുമണി; ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റനും

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കാനുള്ള ചുമതല മലയാളി താരം മിന്നുമണിക്ക്. ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ എ ടീമിന്റെ വൈസ് ക്യാപ്റ്റനായും മിന്നുമണിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മലയാളി താരത്തിന് ലഭിച്ച നിർണായക ഉത്തരവാദിത്തം ശ്രദ്ധേയമായിരിക്കുകയാണ്.

ഏകദിന, ട്വന്റി20 ടീമുകളെ അനുഷ്‌ക ശർമ്മയാണ് നയിക്കുക. ഇംഗ്ലണ്ട് എ ടീമിനെതിരെ ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യൻ എ ടീം കളിക്കുക. മുംബൈയിലും പുണെയിലുമായാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുന്നത്. നവംബർ 30ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ലഭിച്ചതിനൊപ്പം പരിമിത ഓവർ ടീമുകളുടെ വൈസ് ക്യാപ്റ്റൻ ചുമതലയും ലഭിച്ചത് മിന്നുമണിയുടെ മികവിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാകും മിന്നുമണി കളത്തിലിറങ്ങുക.

മറുപടി രേഖപ്പെടുത്തുക