കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കങ്ങൾ ഗൗരവതരമാണെന്ന നിലപാട് എഐസിസിയെ അറിയിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അവർ ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചത്. നേതാക്കൾ തമ്മിലുള്ള പരസ്യപ്രതികരണങ്ങൾ തുടരുന്നതിലും ദീപ ദാസ് മുൻഷി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, കേരളത്തിലെ ഗ്രൂപ്പ് പോര് ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതാക്കൾ. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിലേക്ക് തിരിക്കും. പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നേതാക്കളുടെ ഡൽഹി സന്ദർശനവും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചകളും നിർണായകമായേക്കും.
