കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പിഎസ്‌സി സർക്കാർ സർവീസിൽ നിയമനം നൽകിയിട്ടുണ്ട്: കെ.എൻ ബാലഗോപാൽ

പിഎസ്‌സി നിയമനങ്ങൾ വൈകിപ്പിക്കുന്നു എന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ പത്തുന്നു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.

സംസ്ഥാനത്ത് നിലവിൽ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുണ്ടെന്നും ഇതിൽ വലിയൊരു വിഭാഗം കഴിഞ്ഞ പത്തുവർഷത്തിനിടെ സർവീസിലെത്തിയവരാണെന്നും ബാലഗോപാൽ പറഞ്ഞു. അതേസമയം, പിഎസ്‌സി നിയമനങ്ങൾ കുറച്ച് സർക്കാർ ചെലവ് ചുരുക്കാനാണ് നീക്കമെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതല പരിശോധന നടത്തണമെന്ന നിർദേശം കരാർ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണെന്ന് മന്ത്രി ആരോപിച്ചു. സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പുതിയ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഘടനയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷയെഴുതി സർക്കാർ സർവീസിലെത്തിയവരുടെ ആനുകൂല്യങ്ങൾ തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ബാലഗോപാൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മന്ത്രി വിമർശനമുന്നയിച്ചു. കേരളം ഭരിക്കുന്നത് ട്രംപല്ലെന്നും സതീശൻ ട്രംപിന്റെ രീതികളാണ് പിന്തുടരുന്നതെന്നും ബാലഗോപാൽ പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക