കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ധനശേശേഖരണം; 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണം ലക്ഷ്യമാക്കി 1,800 കോടി രൂപയുടെ കടപ്പത്രം (State Development Loan) പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനം. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പദ്ധതികൾ, മറ്റ് പ്രാധാന്യമേഖലകൾ എന്നിവയ്ക്ക് വേണ്ടിയാണ് ഈ തുക സമാഹരിക്കുന്നത്.

കടപ്പത്രത്തിന്റെ ലേലം ഏപ്രിൽ 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഇ-കുബേർ (e-Kuber) എന്ന ഇലക്ട്രോണിക് ലേലം സംവിധാനത്തിലൂടെയാണ് പ്രക്രിയ പൂർത്തിയാക്കുക.

ലേലം സംബന്ധിച്ച വിജ്ഞാപനം (നമ്പർ: എസ്.എസ്-1/134/2026-ഫിൻ. തീയതി 23.04.2026) പുറത്തിറക്കിയിട്ടുണ്ടെന്നും, പങ്കെടുപ്പ് , നിബന്ധനകൾ, പലിശനിരക്ക് നിർണ്ണയം തുടങ്ങിയ വിശദാംശങ്ങൾ കേരളാ സർക്കാർ ധനവകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക