ഒരു യാത്രയ്ക്ക് അനുമതി, പിന്നീട് സ്ഥിരം ഉപയോഗം? കെ.എം ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ

മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച റേഞ്ച് റോവർ വാഹനത്തിന് പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് മൂന്നര മണിക്കൂർ ഉപയോഗിക്കുന്നതിനാണ് അനുമതി നൽകിയതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. കണ്ണൂരിൽ നിന്ന് കൂർഗിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മാത്രമായിരുന്നു അനുമതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ അനുമതിയുടെ മറവിൽ റേഞ്ച് റോവർ പിന്നീട് സ്ഥിരമായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ അനുമതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്

KL 78 A 0009 നമ്പറിലുള്ള റേഞ്ച് റോവർ തന്റേതല്ലെന്നും സുഹൃത്ത് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കെ.എം. ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനത്തിൽ സർക്കാർ നമ്പർ സ്ഥാപിച്ചത് സർക്കാർ അനുമതിയോടെയാണെന്നും ഷാജി പറഞ്ഞിരുന്നു. എന്നാൽ പൊതുഭരണ വകുപ്പിന്റെ അനുമതി ഉത്തരവിലെ വിവരങ്ങൾ ഈ വാദവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടിന്റെ അവകാശവാദം.

വാഹന ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം ശക്തമായതിനെ തുടർന്ന് സെപ്റ്റംബർ 19ന് റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയിരുന്നു.

മറുപടി രേഖപ്പെടുത്തുക