സിഎംആര്‍എല്‍–എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴിയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേസ് എങ്ങനെയെങ്കിലും തന്റെ പേരുമായി ബന്ധിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.
“മൊഴി ആരാണ് പുറത്തുവിട്ടത്? മാധ്യമങ്ങളില്‍ വന്നതുകൊണ്ട് മാത്രം അത് ശരിയാകുമോ? രേഖയുണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ. നിങ്ങള്‍ക്ക് പലതും സൃഷ്ടിക്കാനാകും. ഏറെക്കാലമായി പലതും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന് എന്തെങ്കിലും ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞോ? ഇതും കുറച്ചുനാള്‍ നോക്കൂ, എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാണാം,” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
കേസ് ഏതുവിധേനയും തന്നെ ലക്ഷ്യമിട്ട് എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും, “എന്നോട് എല്ലാവര്‍ക്കും അത്ര താത്പര്യമാണല്ലോ. അത് വരട്ടെ, അപ്പോള്‍ നോക്കാം,” എന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയന്റെ പേരില്‍ മറ്റൊരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, “കമല ഇന്റര്‍നാഷണല്‍ വിട്ടോ?” എന്ന മറുചോദ്യമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
