റിയാസിനെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന് ഹസ്സൻ വാരിസ്

ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് രംഗത്ത്. മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നും, റിയാസ് തനിക്ക് വൻതുക കൈമാറിയതായി പറയാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഹസ്സൻ വാരിസിന്റെ ആരോപണം.

ഓഗസ്റ്റ് 18ന് നൽകിയ മൊഴി ഭീഷണിയുടെയും സമ്മർദത്തിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്നും, മൊഴിയിൽ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചുവെന്നും ഹസ്സൻ വാരിസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. തുടർന്ന് ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മറ്റൊരു സത്യവാങ്മൂലവും നൽകിയിട്ടുണ്ട്.

അതേസമയം, ഹസ്സൻ വാരിസിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ഇഡി രംഗത്തെത്തി. ഹസ്സൻ വാരിസിന് പണം കൈമാറിയതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടെന്നാണ് ഇഡിയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക