മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണത്തിന് സ്റ്റേ നീട്ടി ഹൈക്കോടതി; ഡിസംബർ 15 വരെ തുടരും

സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 15 വരെയാണ് സ്റ്റേയുടെ കാലാവധി നീട്ടിയത്. നേരത്തേ അനുവദിച്ച സ്റ്റേ അവസാനിക്കാനിരിക്കെ ജസ്റ്റിസ് ദേവരാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു. ഡിസംബർ 15ന് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ മാസമാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എഫ്‌ഐആറിലെ തുടർനടപടികൾ തടഞ്ഞ കോടതി അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു.

പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

അതിനിടെ, ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജി നൽകുന്നുണ്ടെന്ന് ഷാജഹാൻ അറിയിച്ചപ്പോൾ, ആദ്യം ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരാനായിരുന്നു കോടതിയുടെ മറുപടി.

മറുപടി രേഖപ്പെടുത്തുക