കേരളത്തിന്റെ താൽപര്യം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രം; വിഡി സതീശനെ പുകഴ്ത്തി സി. ദിവാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ താൽപര്യം വി.ഡി. സതീശന്റെ കൈകളിൽ ഭദ്രമാണെന്നും അധികാരത്തിലെത്തി നൂറ് ദിവസത്തിനകം തന്നെ അദ്ദേഹം അത് തെളിയിച്ചെന്നും സി. ദിവാകരൻ പറഞ്ഞു.

പാവപ്പെട്ടവർക്കായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അംഗീകരിക്കണമെന്നും സി. ദിവാകരൻ അഭിപ്രായപ്പെട്ടു.

അതേസമയം, സി. ദിവാകരനെയും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ തന്റെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന നേതാവാണ് സി. ദിവാകരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക