143-ാം ദിവസത്തിലേക്ക് എൽപിഎസ്‌ടി സമരം; ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ, സമരവുമായി യുപിഎസ്‌ടി ഉദ്യോഗാർത്ഥികളും

എൽപിഎസ്‌ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം 143-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. തുടർചർച്ചകൾക്കായി സർക്കാർ ഇതുവരെ ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച സമരനേതാവ് വളർമതിയുമായി നടത്തിയ ചർച്ചയിൽ വീണ്ടും ചർച്ച നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ഇന്ന് (നവംബർ 25) ചേരുന്ന മന്ത്രിസഭാ യോഗത്തിലും എൽപിഎസ്‌ടി വിഷയം പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

അതിനിടെ, സമാന ആവശ്യങ്ങൾ ഉന്നയിച്ച് യുപിഎസ്‌ടി ഉദ്യോഗാർത്ഥികളും സമരരംഗത്തേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഉദ്യോഗാർത്ഥികൾക്കുപോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നാണ് പരാതി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം

മറുപടി രേഖപ്പെടുത്തുക