മുൻ മുഖ്യമന്ത്രി എന്ന വാക്ക് ഒഴിവാക്കി എക്സിലെ ബയോ തിരുത്തി മമത ബാനർജി

പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ, തൻ്റെ എക്‌സ് പ്രൊഫൈലിലെ ബയോയിൽ മാറ്റം വരുത്തി മമതാ ബാനർജി . “മുൻ മുഖ്യമന്ത്രി” എന്ന പരാമർശം ഒഴിവാക്കി, “പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15, 16, 17-ാം വിധാൻ സഭ)” എന്ന രീതിയിലാണ് ബയോ പുതുക്കിയത്.

അതോടൊപ്പം, 1997-ൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് രൂപീകരിച്ച തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക ചെയർപേഴ്സൺ എന്ന വിശേഷണവും അവർ ഉൾപ്പെടുത്തി. ബംഗാളിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടി ആദ്യം അംഗീകരിക്കാൻ മമത തയ്യാറായിരുന്നില്ലെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചന. ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുവാനും മമത തയ്യാറായിരുന്നില്ല.

മറുപടി രേഖപ്പെടുത്തുക