പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടും; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാട്ടം തുടരുമെന്നും, വോട്ടർമാർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഭരണകാലത്ത് നിരവധി വികസന പദ്ധതികൾ നടപ്പാക്കിയതായും സ്റ്റാലിൻ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 74 സീറ്റുകളാണ് ലഭിച്ചത്. സ്റ്റാലിൻ മത്സരിച്ച കൊളത്തൂർ മണ്ഡലത്തിൽ അദ്ദേഹം പരാജയം നേരിട്ടു. അതേസമയം, പുതിയ സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ്ടി ടിവികെ . പാർട്ടി അധ്യക്ഷൻ വിജയ് യുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. നിയുക്ത എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കേവലഭൂരിപക്ഷമായ 118 സീറ്റുകൾ നേടുകയാണ് ടിവികെയുടെ ലക്ഷ്യം. ഇതിനായി കോൺഗ്രസ്, ഇടതുപക്ഷം, വിടുതലൈ ചിരുത്തൈകൾ, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പിഎംകെ തുടങ്ങിയ വിവിധ പാർട്ടികളുമായി പിന്തുണ ചർച്ചകൾ നടക്കുന്നതായാണ് വിവരം. എന്നാൽ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ ടിവികെക്ക് ഇനിയും രാഷ്ട്രീയ കടമ്പകൾ മറികടക്കേണ്ടതുണ്ട്.

മറുപടി രേഖപ്പെടുത്തുക