നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധരുടെ പങ്ക് ഉൾപ്പെടെ ആസൂത്രിത ഗൂഢാലോചനയെന്ന് സിബിഐ

നീറ്റ്ചോ ദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ചില സബ്ജക്ട് വിദഗ്ധർക്കും ചോർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. അവസാന നിമിഷത്തിൽ നടന്ന ചോർച്ചയല്ല ഇത്; മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്ന് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കുറ്റപത്രം പ്രകാരം, എൻടിഎ ഓഫീസിൽ നിന്ന് മൂന്ന് സബ്ജക്ട് വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചു. ഇവരിൽ ഒരാൾ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി ഒളിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയതായും കണ്ടെത്തി. മറ്റ് രണ്ട് പേർ ചോദ്യങ്ങൾ മനഃപാഠമാക്കി ഹോട്ടൽ മുറികളിലെത്തി കടലാസിൽ കുറിക്കുകയോ എൻസിഇആർടി പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തുകയോ ചെയ്തതായും സിബിഐ പറയുന്നു.

എൻടിഎ നിയോഗിച്ച ബയോളജി വിദഗ്ധൻ മനീഷ് ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധൻ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധ മനീഷ് സഞ്ജയ് ഹവാൽദർ എന്നിവരാണ് ഗൂഢാലോചനയിൽ പങ്കാളികളായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പറിലെ വിവരങ്ങൾ പുറത്തേക്ക് കൈമാറിയെന്നാണ് സിബിഐയുടെ ആരോപണം.

മറുപടി രേഖപ്പെടുത്തുക