പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് നൽകി. യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം.
ഇതിനൊപ്പം, സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പേരാമ്പ്ര പൊലീസിലും പരാതി നൽകിയിരുന്നു. കേസ് മേപ്പയ്യൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി അവിടെക്ക് മാറ്റിയെങ്കിലും ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കെഎസ്‌യു ഡിജിപിക്കും നേരിട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതിലും നടപടിയുണ്ടായിട്ടില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു.
അതേസമയം, വിവാദവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. സമുദായ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ അനൗൺസ്‌മെന്റാണിതെന്നും, ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
