സാങ്കേതിക കുരുക്ക്; കെഎസ്ആർടിസിയിൽ ശമ്പളം വൈകി

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഓരോ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് പണം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ ബാങ്കുകൾക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാൻ സാധിച്ചില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർഡ്രാഫ്റ്റ് അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ബാങ്കുകൾ പിന്നോട്ടുപോകുന്ന സാഹചര്യവും നിലനിൽക്കുന്നു.

മറുപടി രേഖപ്പെടുത്തുക