ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ അസ്വാഭാവികതയില്ല; സ്ഥലംമാറ്റം പതിവെന്ന് മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തിലെ അഴിച്ചുപണിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പതിവുള്ളതാണെന്നും ഒരു സെക്രട്ടറിക്ക് പകരം മറ്റൊരാൾ ചുമതലയേൽക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാത്രമല്ല, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. ഷർമിള മേരി ജോസഫിന് പകരം മുഹമ്മദ് ഹനീഷ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് പകരം ചുമതലയേറ്റതും ഐഎഎസ് ഉദ്യോഗസ്ഥൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഐഎഎസ് അസോസിയേഷനുമായി ഒരുകാലത്തും കൂടിയാലോചന നടത്താറില്ലെന്നും മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക