ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പുലർച്ചെ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഫൈനൽ മത്സരം പുലർച്ചെയായതിനാൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സൗകര്യം പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിച്ചു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
