റോഷന്‍ മാത്യു-നിമിഷ സജയന്‍; ചേര തിയേറ്ററുകളിലേക്ക്

റോഷൻ മാത്യുവിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മെയ് മധ്യത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ലൈൻ ഓഫ് കളേഴ്സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി അരുണും ഡോ. രാജേഷ് രാജു ജോർജും ചേർന്നാണ് നിർമ്മാണം. കഥയുടെ പുരോഗതിയിലുടനീളം പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയിൽ നിർത്തുന്ന സസ്പെൻസ് ഘടകങ്ങളോടുകൂടിയ ഒരു സ്ലോ ബേൺ ത്രില്ലറായിരിക്കും ചിത്രം.

ഗുരു സോമസുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ, സജിൻ ചെറുകയിൽ, ശാരിക, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

മറുപടി രേഖപ്പെടുത്തുക