മാവോയിസറ്റ് നേതാവ് രൂപേഷ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ജയിൽ മോചിതനാകുന്നു

മാവോയിസ്റ്റ് പ്രവർത്തകനായ രൂപേഷ് 11 വർഷങ്ങൾക്ക് ശേഷം ജയിൽമോചിതനായി. ഉടുമൽപ്പേട്ട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള സാഹചര്യം രൂപപ്പെട്ടത്.

രൂപേഷിനെതിരെ 43 യുഎപിഎ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 15-ലധികം കേസുകളിൽ ഇതിനകം നടപടികൾ അവസാനിപ്പിച്ചിരുന്നു. കറുമത്താപ്പേട്ടിയിൽ ചായ കുടിക്കുന്നതിനിടെയായിരുന്നു 11 വർഷങ്ങൾക്ക് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അന്നത്തെ കേസിൽ ഭാര്യ ഷൈനയും കൂടെ പിടിയിലായിരുന്നു. പിന്നീട് ഷൈന ജയിൽമോചിതയായപ്പോൾ, രൂപേഷ് മാത്രമാണ് ജയിലിൽ തുടരുന്നത്. ആ സമയത്ത് അഞ്ചംഗ സംഘമായിരുന്നു ഇവർ ഉണ്ടായിരുന്നത്.

മറുപടി രേഖപ്പെടുത്തുക