എം.എൽ.എ സന്ദീപ് വാര്യരുടെ കാർ അപകടത്തിൽപ്പെട്ടു; ടയർ പൊട്ടി നിയന്ത്രണം വിട്ടു

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ദേശീയപാത 66-ൽ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെത്തുടർന്നാണ് അപകടമുണ്ടായത്. എം.എൽ.എയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മലപ്പുറം കൊളപ്പുറം–കോട്ടക്കൽ റോഡിലെ കോയിച്ചനയിൽ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തൃക്കരിപ്പൂരിൽനിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ കാർ അപകടത്തിൽപ്പെട്ടത്.

എം.എൽ.എയുടെ കാർ നിയന്ത്രണം വിട്ടതിനെത്തുടർന്ന് പിന്നാലെ എത്തിയ രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മറുപടി രേഖപ്പെടുത്തുക