യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ പ്രിയങ്കാ ഗാന്ധി രംഗത്തെത്തുന്നു. ഏപ്രിൽ 2ന് പ്രചാരണത്തിനായി അവർ പാലക്കാട് എത്തുകയും കോട്ട മൈതാനത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
കേരളത്തിലെ പ്രധാന താരപ്രചാരകരിൽ ഒരാളായ പ്രിയങ്കയുടെ വരവ് പ്രചാരണത്തിൽ മുൻതൂക്കം നേടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് .
ഇതിനിടെ, ലോക്സഭാ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി നാളെയാണ് പത്തനംതിട്ട ജില്ലയിൽ എത്തുന്നത്. മുൻപ് സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ കോഴിക്കോട് സന്ദർശനം മാറ്റിവെച്ചിരുന്നു. അടൂർ, ആറന്മുള നിയോജക മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയുടെ റോഡ്ഷോകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിവരം.
