കോവിഡ് ബാധിത കുടുംബങ്ങൾക്ക് ആശ്വാസം; 9.96 കോടി രൂപ അനുവദിച്ച് സർക്കാർ

കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 9.96 കോടി രൂപ സാമ്പത്തിക സഹായമായി അനുവദിച്ചു.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കോവിഡ് മൂലം കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ് നഷ്ടമായവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് തുടർച്ചയായി മൂന്ന് വർഷത്തേക്ക് ധനസഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക