ചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത “പൂക്കിമോൻ്റെ” പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ; പരിഹാസവുമായി എസ്എഫ്ഐ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ മൗനം തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി. മുഖ്യമന്ത്രിയുടെ മറുപടികളും നിലപാടുകളും ഡീകോഡ് ചെയ്തെടുക്കാൻ മാധ്യമ സ്ഥാപനങ്ങൾ ഇനിമുതൽ ആംഗ്യഭാഷാ വിദഗ്ധരെയോ മുഖഭാവ വിദഗ്ധരെയോ നിയമിക്കുന്നത് നന്നായിരിക്കുമെന്ന് ആദർശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏഴോ എട്ടോ തവണയാണ് ഈ റെയ്ഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഒരു പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചതെന്ന് ആദർശ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശ്രീ വടശ്ശേരി സതീശൻ്റെ മറുപടികൾ ഡീകോഡ് ചെയ്യാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒരു ആംഗ്യഭാഷാ വിദഗ്ദ്ധനെയോ, മുഖഭാവ വിദഗ്ദ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി ശ്രീ വടശ്ശേരിയോട് എഴോ എട്ടോ തവണയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ ഒരു പ്രതികരണത്തിനായി കണ്ടത്. അവിടെയെല്ലാം മറുപടി, “മാധ്യമങ്ങളുടെ ചോദ്യത്തോട് ഇതുപോലെ പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെ നിങ്ങൾ കണ്ടിട്ടുണ്ടോ?” എന്നും, പിന്നെ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ച് പൂക്കി മുഖഭാവങ്ങളും മാത്രമായിരുന്നു.ചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത “പൂക്കിമോൻ്റെ” പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ

മറുപടി രേഖപ്പെടുത്തുക