തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വഴിവിട്ട ഒത്താശകൾ ചെയ്തുകൊടുക്കുന്ന സമിതിയായി മാറിയിരിക്കുന്നു: എംഎ ബേബി

തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരത്തേ ഉന്നയിച്ചിരുന്നുവെന്നും, ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത് ആ വിമർശനങ്ങളെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഷ്പക്ഷത പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും, അവർ നൽകുന്ന വിശദീകരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം.എ. ബേബി വിമർശിച്ചു. ഗ്യാനേഷ് കുമാറിനും സഹപ്രവർത്തകർക്കും സ്വാഭിമാനത്തിന്റെ അംശമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നിഷ്പക്ഷ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കാതെ ബിജെപിക്ക് അനുകൂലമായി വഴിവിട്ട സഹായങ്ങൾ നൽകുന്ന സംവിധാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക