അടഞ്ഞ അധ്യായം ; പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ എഐഎസ്എഫ്

പിഎം ശ്രീ പദ്ധതിയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയതിനെതിരെ സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് രംഗത്ത്. പദ്ധതി ‘അടഞ്ഞ അധ്യായം’ ആണെന്നും ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു.

പദ്ധതിയോട് വിദ്യാഭ്യാസ മന്ത്രിയുടെ സമീപനം സംശയകരമാണെന്നും, നിലപാട് മയപ്പെടുത്തിയ രീതിയിലാണെന്നും എഐഎസ്എഫ് ആരോപിച്ചു. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഇതിനിടെ, വിഷയത്തിൽ യു.ഡി.എഫിൽ വിശദമായ ചർച്ച നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു . പദ്ധതിയിൽ മുൻ സർക്കാർ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

“ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥരോട് തേടിയിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്ത് അന്തിമ നിലപാട് അറിയിക്കും,” എന്നാണ് മന്ത്രി വിശദീകരിച്ചത്.

മറുപടി രേഖപ്പെടുത്തുക