പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എം.എ. ബേബി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ആരോപണം.

തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടത്തിയ പ്രസംഗം വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇത്തരമൊരു പ്രസംഗം നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ബിൽ ഇപ്പോൾ അവതരിപ്പിച്ചതുതന്നെ ചട്ടവിരുദ്ധമാണെന്നും എം.എ. ബേബി ആരോപിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും, മുൻപ് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ അമിത് ഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സത്യവിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക