മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ സർക്കാർ പരാജയം: എം.വി. ഗോവിന്ദൻ

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിഗോവിന്ദൻ ആരോപിച്ചു. ദുരന്തത്തിന് പിന്നാലെ നിർണായകമായ ‘ഗോൾഡൻ സമയം’ സർക്കാർ നഷ്ടപ്പെടുത്തിയെന്നും സമീപനം നിരുത്തരവാദപരമാണെന്നും അദ്ദേഹം വിമർശിച്ചു.

ഓഖി ദുരന്തകാലത്തേക്കാൾ കൂടുതൽ സഹായം ബാധിത കുടുംബങ്ങൾക്ക് നൽകണമെന്നും കുടുംബാംഗങ്ങൾക്ക് ജോലി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിൽ നടക്കുന്നുവെന്ന സർക്കാർ വാദം തള്ളിക്കളഞ്ഞ ഗോവിന്ദൻ, തുടക്കത്തിൽ തന്നെ കാര്യക്ഷമമായ തെരച്ചിൽ നടന്നില്ലെന്നും കുറ്റപ്പെടുത്തി.

11 ദിവസം മുമ്പുണ്ടായ ദുരന്തത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനാകാതിരിക്കുകയുമാണ്. ഇതിനിടെ പ്രതിഷേധങ്ങൾക്കൊടുവിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് ഫിഷറീസ് മന്ത്രി സന്ദർശിച്ചു.

മറുപടി രേഖപ്പെടുത്തുക