കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ; പരിഹാസവുമായി സന്ദീപ് വാര്യർ

സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാവ് വി. മുരളീധരന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപ് വാര്യർ എംഎൽഎ. വിഷയത്തെ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

കേരളത്തിലെ ബിജെപിയിൽ മുരളീധരൻ എന്ന പേരിൽ ഒരാൾ മാത്രമല്ല ഉള്ളതെന്ന് പറഞ്ഞ സന്ദീപ് വാര്യർ, എന്നാൽ കരിമണൽ വ്യവസായി ശശിധരൻ കർത്ത പണം നൽകാൻ സാധ്യതയുള്ള ഒരു മുരളീധരൻ മാത്രമേ പാർട്ടിയിലുള്ളുവെന്നായിരുന്നു പരിഹാസം.

മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ അതത് പാർട്ടികളിലെത്തിയെന്നും, എന്നാൽ മുരളീധരന് പണം ലഭിച്ച വിവരം ബിജെപി അറിഞ്ഞത് ഇന്നലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശനാത്മകമായി ചൂണ്ടിക്കാട്ടി.

സിഎംആർഎൽ ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

മറുപടി രേഖപ്പെടുത്തുക