മുണ്ടുടുത്ത മോദി ആരാണെന്ന് മലയാളി ശരിക്കും മനസിലാക്കി: കെ.എൻ ബാലഗോപാൽ

മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്യിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന നടപടി സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമം ദുരുപയോഗം ചെയ്ത് റിപ്പോർട്ടർ, ന്യൂസ് മലയാളം, കൈരളി തുടങ്ങിയ ടെലിവിഷൻ ചാനലുകളുടെ നിരവധി സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

നിരവധി ഫേസ്ബുക്ക് പേജുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ഈ വിഷയത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പോലും നീക്കം ചെയ്തതായും ബാലഗോപാൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നിയമം ഉപയോഗിച്ചുള്ള ഈ ‘മെറ്റാ ഡീൽ’ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മുണ്ടുടുത്ത മോദി ആരാണെന്ന് മലയാളി ശരിക്കും മനസിലാക്കി” എന്നും ബാലഗോപാൽ പരിഹസിച്ചു.

സർക്കാരിന്റെ ഈ ഫാസിസ്റ്റ് നടപടിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക