മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേൽ അന്തരിച്ചു

മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേൽ അന്തരിച്ചു. ടെനറിഫെയും എഫ്.സി അൻഡോറയും തമ്മിലുള്ള മത്സരത്തിനിടെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു അപകടം. അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോണോയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് 30കാരനായ മിഗ്വേൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

കൂട്ടിയിടിയെ തുടർന്ന് ഹൃദയാഘാതമുണ്ടായ താരത്തിന് മൈതാനത്തുവെച്ചുതന്നെ മെഡിക്കൽ സംഘം അടിയന്തര ചികിത്സ നൽകി. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.

രണ്ടാം ഡിവിഷൻ ക്ലബായ സി.ഡി. ടെനറിഫെയ്ക്ക് വേണ്ടിയാണ് മിഗ്വേൽ കളിച്ചിരുന്നത്. വിവിധ ക്ലബുകൾക്കായി 230 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 65 ഗോളുകൾ നേടിയിട്ടുണ്ട്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സി.ഡി. ടെനറിഫെ അനുശോചനം രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക