യാത്രാസേവന മികവ്; ഷാർജ വിമാനത്താവളത്തിന് ലെവൽ 3 അക്രഡിറ്റേഷൻ

യാത്രക്കാർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പുതിയ നേട്ടവുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (ACI) ലെവൽ 3 ‘എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ’ വിമാനത്താവളം സ്വന്തമാക്കി.

യാത്രക്കാരുടെ സംതൃപ്തി മുൻനിർത്തി സേവനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് നേട്ടമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. ടൂറിസം, ബിസിനസ്, യാത്രാ മേഖലകളിൽ ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും നേട്ടം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2022ൽ ലെവൽ 1 അക്രഡിറ്റേഷൻ നേടിയ ഷാർജ വിമാനത്താവളം 2023ൽ ലെവൽ 2ലേക്ക് ഉയർന്നു. 2025ൽ ലെവൽ 2 പുതുക്കിയതിന് പിന്നാലെയാണ് 2026ൽ ലെവൽ 3 സ്വന്തമാക്കിയത്.

യാത്രക്കാരുടെ പ്രതികരണങ്ങളും നിർദേശങ്ങളും വിശകലനം ചെയ്ത് സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് ലെവൽ 3 അക്രഡിറ്റേഷന്റെ പ്രധാന സവിശേഷത. വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനങ്ങൾ, മറ്റ് സേവനദാതാക്കൾ എന്നിവരുമായി ഏകോപിച്ചാണ് വിമാനത്താവളം സേവന നിലവാരം ഉയർത്തുന്നത്.

മറുപടി രേഖപ്പെടുത്തുക