കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്: കിരൺ റിജിജു

കേരളത്തിൽ ഈ തവണ ബിജെപി സർക്കാർ രൂപീകരിക്കാനാണ് തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നത് എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു . മുൻ വർഷങ്ങളിൽ സാന്നിധ്യം അറിയിക്കാനായിരുന്നു മത്സരം നടത്തിയിരുന്നത്, എന്നാൽ ഇത്തവണ അധികാരം നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ യഥാർത്ഥ രാഷ്ട്രീയ ബദൽ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎയുടെ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേന്ദ്രമന്ത്രിയുടെ സാന്നിധ്യം തന്നെ ഈ പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിജയിക്കാനാണ്. ഇതുവരെ കണ്ടുവരുന്ന വിവാദ രാഷ്ട്രീയ സംസ്കാരത്തിൽ നിന്ന് മാറി വികസന രാഷ്ട്രീയത്തിലേക്ക് ചര്‍ച്ചകളെ നയിക്കുകയാണ് ലക്ഷ്യം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു .

രാജ്യത്തിന്റെ ഭാവിയും ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ഭാവിയും മുൻനിർത്തിയുള്ള പോസിറ്റീവ് പ്രചാരണമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക