പി.കെ. ശശിക്കെതിരെ പേര്, വയസ് കൃത്രിമം ആരോപണം; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമനിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിൽ പേര് ‘ശശിധരൻ പി.കെ.’ എന്നാണുള്ളത്. എന്നാൽ പാസ്പോർട്ടിൽ ‘ശശി’ എന്ന പേരാണ് നൽകിയിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ നിർബന്ധമാണെന്നും, എന്നാൽ ശശി അത് ചെയ്തതായി തെളിവുകളില്ലെന്നും എൽഡിഎഫ് ആരോപിച്ചു. തെറ്റായ വിവരങ്ങൾ നൽകി പാസ്പോർട്ട് നേടുന്നത് ക്രിമിനൽ കുറ്റമാണെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം, സ്കൂൾ സർട്ടിഫിക്കറ്റിലുള്ള ജനനത്തീയതിയിലും കൃത്രിമം നടത്തിയതായി ശശിക്കെതിരെ ആരോപണമുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക