തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം വലിയ ഞെട്ടലുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇത്തരത്തിലുള്ള അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് കണ്ടെത്തണമെന്നും മമനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും അതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
