ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് അപകടം. പെരുവന്താനം സമീപത്തെ നാല്പതാം മൈലിൽ ദേശീയപാതയിലായിരുന്നു സംഭവം.
പാറക്കല്ല് ബസിന്റെ പിൻഭാഗത്ത് ഇടിച്ച ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പിൻസീറ്റിൽ ഇരുന്ന യാത്രക്കാരനായ രാജുവിന് നിസാര പരുക്കേറ്റു. വലിയ ദുരന്തമാണ് അത്ഭുതകരമായി ഒഴിവായത്.
രാവിലെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. കുമളി വഴി കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
