“എൽഡിഎഫ് പ്രവർത്തകർ വന്നാൽ ഉടൻ ബ്ലൗസ് വലിച്ച് കീറണം”; വിവാദ വെളിപ്പെടുത്തലുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ്

വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്ത്. ആദിവാസി വിഭാഗത്തിലെ ഒരു വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം പ്രേരിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരിയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

രാജേശ്വരിയുടെ നേതൃത്വത്തിൽ എൽഡിഎഫ് ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു . എൽഡിഎഫ് പ്രവർത്തകർ എത്തിയാൽ ബ്ലൗസ് വലിച്ച് കീറാൻ നിർദേശിച്ചതായും, രാജേശ്വരി ആദിവാസി വിഭാഗത്തിൽപ്പെട്ടതിനാൽ കേസുകളുടെ സ്വഭാവം വ്യത്യസ്തമായിരിക്കാമെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് സി.പി. മാത്യുവിന്റെ ഈ വിവാദ പരാമർശങ്ങൾ ഉണ്ടായത്.

മറുപടി രേഖപ്പെടുത്തുക