മലയാള സിനിമയായ ദൃശ്യം 3യുടെ OTT റിലീസുമായി ബന്ധപ്പെട്ട കരാർ താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി . നിർമാതാക്കളായ ആശിർവാദ് സിനിമക്കെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് നടപടി.
2020-ൽ ആശിർവാദ് സിനിമാസും ആമസോൺ പ്രൈമും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ പിന്നീട് ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിച്ച് മറ്റൊരു പ്ലാറ്റ്ഫോമുമായി കരാറിലേർപ്പെടാൻ ശ്രമിച്ചതോടെ ആമസോൺ കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർമ്മാതാക്കളെ പുതിയ OTT കരാർ ഉണ്ടാക്കുന്നതിൽ നിന്ന് താൽക്കാലികമായി വിലക്കിയത്. കേസ് തുടരുന്നതിനിടെ വിഷയത്തിൽ അന്തിമ വിധി പിന്നീട് പ്രസ്താവിക്കും.
