പന്തീരങ്കാവില്‍ വന്‍തോതില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും എക്‌സൈസ് വകുപ്പിന്റെ പിടിയിലായി. അടിവാരം സ്വദേശിനിയായ ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി.കെ. ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
എക്‌സൈസ് സ്‌ക്വാഡും ഇന്റലിജന്‍സ് രഹസ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന എംഡിഎംഎ രാജസ്ഥാനിലെ അജ്മീറില്‍നിന്നാണ് എത്തിച്ചതെന്ന് എക്‌സൈസിന് ലഭിച്ച വിവരമുണ്ട്.
