സി.പി.എം നേതാവ് എ.കെ. ബാലൻ പി.വി. അൻവറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. പി.വി. അൻവർ ഒരിടത്തും ഉറച്ച് നിൽക്കാത്ത, ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയ സ്വഭാവമുള്ള ആളാണെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു വ്യക്തിയുടെ രാഷ്ട്രീയ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ പൂർണ്ണമായി നഷ്ടപ്പെടുന്നു എന്നതിന് ഉദാഹരണമാണ് അൻവറെന്ന് ബാലൻ ആരോപിച്ചു.
സി.പി.എം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, അത്തരമൊരു കൂട്ടായ്മയ്ക്ക് രാഷ്ട്രീയ വിജയമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി വിട്ടവരുടെ മനസാക്ഷിയെ ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ് ബോധം വേദനിപ്പിക്കുമെന്നും ബാലൻ പറഞ്ഞു.
