ഇടതുകോട്ട ഉടുമ്പൻചോല വലത് പാളയത്തിൽ തിരികെ എത്തിച്ച് സേനാപതി വേണു

ഇടുക്കിയിലെ ഇടത് കോട്ടയായിരുന്ന ഉടുമ്പൻചോലയിൽ യു.ഡി.എഫ് വമ്പൻ വിജയം നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച് മണ്ഡലം വീണ്ടും വലത് പാളയത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു . വേണുവിന് 64,916 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ കെ ജയചന്ദ്രൻ 44,895 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ 10,157 വോട്ടുകളും നേടി.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ 9 ഇടങ്ങളിലും യു.ഡി.എഫിന് മുന്നേറ്റം ലഭിച്ചു. പരമ്പരാഗത ഇടത് കോട്ടകളായ രാജാക്കാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും വോട്ട് ചോർച്ച പ്രകടമായി. ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് നേരിയ മുന്നേറ്റം നേടാനായത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തിയ യു.ഡി.എഫ്, മണ്ഡലം പിടിച്ചെടുത്തത് ശ്രദ്ധേയമാണ്. മണ്ഡലത്തിൽ നിന്നുള്ള സ്വദേശിയായ സ്ഥാനാർത്ഥി ആദ്യമായി എം.എൽ.എയായതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി മാറി.

മറുപടി രേഖപ്പെടുത്തുക