മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും: ലീഗ് തൊഴിലാളി സംഘടന എസ്ടിയു

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ മുസ്ലിം ലീഗ് തൊഴിലാളി സംഘടനയായ എസ്.ടി.യു രംഗത്ത്. കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കാൻ എത്തിയാൽ പരാജയപ്പെടുത്തുമെന്ന് എസ്.ടി.യു നേതാക്കൾ പരസ്യമായി പ്രതികരിച്ചു.

ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കളാണ് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. “വിഡി സതീശനെയാണ് മുഖ്യമന്ത്രിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്,” എന്നാണ് നേതാക്കൾ പറയുന്നത്.

ജനങ്ങൾ യുഡിഎഫിന് വോട്ട് നൽകിയതും വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആഗ്രഹത്തോടെയാണെന്ന് എസ്.ടി.യു നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ നേതൃത്വം മാറ്റി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഉണ്ടാകുകയും, അതിന്റെ ഭാഗമായി ഇരിക്കൂരിൽ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ ശക്തമായി എതിർക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

“കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ വന്നാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ പരാജയപ്പെടുത്തും,” എന്ന നിലപാടിലാണ് എസ്.ടി.യു പ്രവർത്തകർ

മറുപടി രേഖപ്പെടുത്തുക